കലാകാരന്മാർ

നൃത്തത്തിന്നധിദേവതശിവനാം

പാർവ്വതിയോ ലാസ്യത്തിന്നും

ശർവ്വൻ തണ്ഡൂവിനേകിയ നൃത്തം

താണ്ഡവമെന്നായ്‌ പേർകേട്ടു

താണ്ഡവലാസ്യാദികളുടെയാദ്യാ-

ക്ഷരമേ ‘താളം’ ലയരൂപം

വേദം ചൊല്ലിയനാന്മുഖ,നോട-

ക്കുഴലൂതുന്നൊരു കാർവർണ്ണൻ

വീണാവാദിനിദേവിസരസ്വതി,

ഗാനമൊഴുക്കും നാരദനും

നോക്കുകിൽ നല്ല കലാകാരന്മ-

രല്ലോ നമ്മുടെയീശന്മാർ.

Generated from archived content: poem2_may15_07.html Author: kalamandalam_kesavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here