രാഷ്‌ട്രീയക്കൊടുങ്കാറ്റി-
ന്നാർത്തിരമ്പുന്നൂ മന്നിൽ
നാട്ടിലോ സംഘർഷത്തിൻ
തീനാളമെരിയുന്നു
രാഷ്‌ട്രീയമൊരിക്കലും
പക തീർക്കുവാനല്ല
ജീവിതധർമ്മം നമ്മ-
ളനുഷ്‌ഠിക്കുകവേണം
മാറാത്ത വൈരത്തിന്റെ
തീരാത്ത പകവിട്ടി-
ട്ടൊരു തുളളി രക്തവും
ചൊരിയാതിരിക്കുവാൻ
ഉശിരൻ യുവാക്കളേ!
സംഘടിക്കുവിൻ നിങ്ങൾ
നാടിന്റെ കണ്ണീരൊപ്പാൻ
നിങ്ങൾക്കു കഴിയട്ടെ
Generated from archived content: sept_poem53.html Author: k_saradha_kalannoor