വായുനികുതി

അന്തരീക്ഷവായു ഉപയോഗിക്കുന്നതിന്‌ നികുതി ഏർപ്പെടുത്തുന്നകാര്യം സജീവ പരിഗണനയിലാണെന്നറിയുന്നു. ഇതിനുളള കരടുബിൽ തയ്യാറായി വരികയാണ്‌!

ഇതനുസരിച്ച്‌ പ്രായപൂർത്തിയായ ഒരാൾ പ്രതിമാസം നൂറുരൂപ വായുനികുതി കൊടുക്കണം. മൂന്നുമുതൽ പതിനെട്ടുവരെ പ്രായമുളളവർ അൻപതുരൂപ. മൂന്നുവയസ്സിൽ താഴെയുളളവർക്കും എൺപത്‌ വയസ്സിന്‌ മുകളിലുളളവർക്കും മാത്രമായിരിക്കും സൗജന്യം.

സൈക്കിൾ&സ്‌കൂട്ടർ കാറ്റടിക്കുന്നതിന്‌ അഞ്ച്‌രൂപ, കാറിന്‌ പത്തുരൂപ, വലിയ വാഹനങ്ങൾക്ക്‌ ഇരുപത്തഞ്ചുരൂപ നിരക്കിൽ നികുതി ഈടാക്കും. ഒരു ബലൂൺ വീർപ്പിക്കുന്നതിന്‌ ഒരു രൂപ കൊടുക്കേണ്ടിവരും!

ജല അതോറിറ്റി തന്നെയായിരിക്കും വായുനികുതിയും പിരിക്കുക. ജല-വായു അതോറിറ്റി എന്ന്‌ പേര്‌ മാറ്റുന്നതാണ്‌.

നികുതിയുടെ തൊണ്ണൂറ്‌ ശതമാനവും ബഹുരാഷ്‌ട്രകമ്പനികൾക്ക്‌ പോവും. അവർ വിവിധ സ്ഥലങ്ങളിൽ വായുശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കും!

Generated from archived content: story_mar14.html Author: k_prabhakarannair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here