ബോർഡിംഗ്‌

ഓഹരിവിലയും വാർഷിക കണക്കുകളും ഔദ്യോഗികയാത്രയുമൊക്കെയായി ദിവസങ്ങൾ കൊഴിഞ്ഞപ്പോൾ വീട്‌ അയാൾക്ക്‌ ഇടയ്‌ക്കുളള ഒരു രാത്രി താവളമായി. സാമൂഹ്യസേവനവും സൗന്ദര്യമത്സരവുമൊക്കെയായി ഭാര്യയും തിരക്കിലായിരുന്നു.

അവർക്കിടയിൽ ചോദ്യചിഹ്നങ്ങൾപോലെ രണ്ട്‌ കുട്ടികൾ.

എളുപ്പത്തിൽ ഉത്തരം കണ്ടെത്തി ഃ ബോർഡിംഗ്‌.

കാലത്തിന്റെ കുത്തൊഴുക്കിൽ വാർദ്ധക്യം അനിവാര്യതയായി. ലോകം ഒരു മുറിയിലേക്കൊതുങ്ങി.

കുട്ടികൾ മുതിർന്നുക്കഴിഞ്ഞിരുന്നു. അവർക്കും അധികം ആലോചിക്കേണ്ടിവന്നില്ല. അച്ഛനമ്മമാരെ വൃദ്ധജനങ്ങൾക്കുളള ബോർഡിംഗിലാക്കി.

Generated from archived content: aug_story1.html Author: k_prabhakarannair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here