അമ്മ പടുകിളവിയാണ്. മകനേയും വാര്‍ദ്ധക്യം ആക്രമിച്ചുതുടങ്ങി. തമിഴ്നാട് അതിര്‍ത്തിയില്‍ ഒരു ഉത്സവപ്പറമ്പില്‍ ഭിക്ഷയെടുക്കുകയാണ് അമ്മ. അമ്മയുടെ പാത്രത്തില്‍ വീഴുന്ന നാണയത്തുട്ടുകളില്‍ കണ്ണും നട്ട് റോഡരികിലെ മരത്തണലില്‍ കാറില്‍ ചാരിനില്‍ക്കുകയാണ് മകന്‍.
ഇരുളിന്റെ മറവില്‍, ഇന്നത്തെ കച്ചവടം കഴിഞ്ഞ് അമ്മയേയും കാറില്‍ കയറ്റി മടങ്ങുന്നതിനിടയില്‍, വൃദ്ധമന്ദിരത്തില്‍ കൊണ്ടുപോയി കാശുകളയുന്നതിനു പകരം ഇങ്ങനെയൊരു ബുദ്ധിതോന്നിച്ചതിന് മകന്‍ ദൈവം തമ്പുരാനെയും ഗുരുകാരണവന്മാരെയും സ്തുതിച്ചു.
അമ്മയുടെ കണ്‍പോളകള്‍ക്കിടയിലൂടെ പുറത്തേക്കൊഴുകിയിരുന്നത് രക്തമായിരുന്നു!
Generated from archived content: story3_aug11_11.html Author: k_jayachandran