പുത്രവിലാപം

ടിപ്പർ ലോറിക്കടിയിൽപെട്ട്‌ വൃദ്ധ മരിച്ചതറിഞ്ഞ്‌ ആദ്യം ഓടിയെത്തിയവരിൽ വൃദ്ധയുടെ മകനുമുണ്ടായിരുന്നു. ഇപ്പോൾ അയാൾ ആരോടോ ഉച്ചത്തിൽ ഫോണിൽ സംസാരിക്കുകയാണ്‌. ഞാൻ അടുത്തേക്ക്‌ ചെന്നു. പെറ്റതള്ള ലോറിയിടിച്ചു ചത്തുകിടക്കുന്നതിന്റെ മൊബൈലിലെടുത്ത ചിത്രങ്ങൾക്ക്‌ തെളിവ്‌പോരാഞ്ഞ്‌ ഫോൺ കമ്പനിക്കാരെ ചീത്തവിളിക്കുന്നതാണ്‌; ചിത്രത്തിലെ തള്ളയ്‌ക്കും ലോറിക്കും റോഡിനും ഒരേ നിറമാണന്ന്‌!

Generated from archived content: story1_apr23_10.html Author: k_jayachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here