തെന്നലായ്,ക്കോടക്കെടും വാതമായി നീ
സഞ്ചരിക്കുന്നു പ്രപഞ്ചം മുഴുവനും!
സുര പ്രകാശമാ്, ക്കൂരിരുളായ്, മനോ-
ഹാരിയാം ചന്ദ്രികയായി മാറുന്നു നീ!
കൂരിരുട്ടിന്റെ ഹൃദന്തത്തിലുജ്ജ്വല
താരകയായി വിടർന്നു നില്‌ക്കുന്നു നീ!
പാരമിരമ്പും മനസ്സിൻ തിരയിലും
പാലൊളിത്തിങ്കളായ് നൃത്തമാടുന്നു നീ!
സത്യസൗന്ദര്യമായ്, കർമ്മചൈതന്യമായ്,
നിത്യതേ! പാരം പരിലസിക്കുന്നു നീ!
Generated from archived content: sept_poem32.html Author: k_chandrasekharan_pillai