സന്ധ്യ കഴിഞ്ഞു.
ആളൊഴിഞ്ഞ പാതയിലൂടെ സുന്ദരി ഏകയായി നടന്നു വരുന്നു. അയാള്‍ ഇടവഴിയരികില്‍ പതുങ്ങി നിന്നു.
വെളുത്ത കണങ്കാലുകളും പാറിപ്പറക്കുന്ന ചെമ്പന്‍ മുടിയും തിളങ്ങുന്ന വെല്‍വെറ്റില്‍ പൊതിഞ്ഞ അരക്കെട്ടും ഉയര്‍ന്നു നില്‍ക്കുന്ന മാറിടവും കണ്ട് ആവേശഭരിതനായ അയാള്‍ അവളെ കടന്നു പിടിച്ചു.
കുതറിമാറിയ അവള്‍ അയാളെ ദൂരേക്ക് തൊഴിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു.
” റിയാലിറ്റി ഷോയുടെ ഷൂട്ടിംഗ് കഴിഞ്ഞുവരികയാണ്. സ്ഥിരമായി സ്ത്രീവേഷമാ ചെയ്യുന്നത്. ഒന്നും തോന്നരുത്…”
അപ്പോഴയാളുടെ മനസ്സിലൂടെ കോമഡിഷോയുടെ ഒരു രംഗം കടന്നു പോയി.
Generated from archived content: story2_aug14_12.html Author: k.ganeshkumar