ഇന്നലെയും ഇന്നും

ഇന്നലെ രാത്രിയിൽ ഞാൻ

നിലാവിന്റെ പാലാഴിയിൽ

നീരാടി

രാക്കാറ്റിന്റെ മന്ദസ്മിതം-

കൊണ്ട്‌ തുവർത്തി

നക്ഷത്രത്തേൻപൂവുകൾ

നുകർന്നു

നീലമേഘങ്ങളുടെ

പീലികൾ മുടിയിൽചൂടി

മാലാഖക്കുഞ്ഞുങ്ങളുടെ

ഉമ്മകൾ കവിളിലണിഞ്ഞു

പൂന്തിങ്കളിന്റെ പൊന്നോടത്തിൽ

ഉല്ലാസയാത്ര നടത്തി

ഇന്ന്‌ എന്റെ നിനവുകൾ

അഴലിന്റെ മരുഭൂമിയിൽ

മഴകൊതിച്ചു കേഴുന്നു.

Generated from archived content: poem11_agu31_07.html Author: jinan_chalippattu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here