സ്ര്തീ പീഡനകേസുകളിൽ ഇടുക്കി ജില്ല ഏറ്റവും പിന്നിലായിരിക്കുന്നു. സൂര്യനെല്ലിയിൽ നിന്നും തുടക്കമിട്ട റിലേയിലെ ബാറ്റൺ ഒരുനാൾ മുനിയറയിലും തങ്ങി, ഉടുവസ്ര്തത്തൂക്കിൽ ജീവനുമെടുത്തുപോയിട്ടും പിന്നിലായിരിക്കുന്നു. ഹാ കഷ്ടം! മതികെട്ടാനെയും സമീപ ഏലമലക്കാടുകളെയും കാക്കിയിട്ട ഫോറസ്‌റ്റുകാടന്മാർ പീഡിപ്പിക്കുന്നത് സഹിക്കാവുന്നതല്ല. കാശിന്റെ മലവെള്ളപ്പാച്ചിലായതിനാൽ തടികൾ മുറിക്കാൻ ഒത്താശ നൽകി പോക്കറ്റുകൾ നിറയ്‌ക്കുകയാണീ ഏമാന്മാർ. പ്രതികരിക്കുന്നവരെ ഭീഷണിയുടെ മലകേറ്റുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഫോറസ്‌റ്റ് ഏമാന്മാരെ മറ്റൊരു പീഡനപ്പട്ടികയിൽ ഉൾപ്പെടുത്തി ആദരിച്ചിരുന്നെങ്കിൽ!
Generated from archived content: eassy5_agu31_07.html Author: jijo_rajakumari