റീൽ, റിയൽ

സീരിയലിലെ നായികയുടെ കഷ്‌ടതകൾകണ്ട്‌ വീട്ടമ്മ പൊട്ടിക്കരഞ്ഞു. ദുരിതങ്ങൾക്കിടയിലും വൃദ്ധയായ മാതാവിനെ സംരക്ഷിക്കാനുളള അവരുടെ പ്രയത്‌നങ്ങൾ കണ്ട്‌ വീട്ടമ്മയുടെ മനസ്സ്‌ തരളിതമായി.

“മോളേ…”

അകത്തുനിന്നൊരു വൃദ്ധശബ്‌ദം.

“ഇച്ചിരി വെളളം താ മോളേ…”

സീരിയലിലെ വൃദ്ധയുടെ വിളിയായിരിക്കുമെന്ന്‌ നിനച്ച അവർ, നായിക വെളളം കൊടുക്കാൻ താമസിക്കുന്നതറിഞ്ഞ്‌ കുണ്‌ഠിതപ്പെട്ടു.

അകത്ത്‌ ശബ്‌ദം നേർത്തുനേർത്തുവന്നു. പെട്ടെന്ന്‌ കറന്റ്‌ പോയി. ഇലക്‌ട്രിസിറ്റി ജീവനക്കാരനെ മുതൽ വൈദ്യുതമന്ത്രിയെവരെ തെറിപറഞ്ഞ്‌ വീട്ടമ്മ പിറുപിറുത്തുകൊണ്ട്‌ മെഴുകുതിരി തിരയുന്നതിനിടയിൽ പെറ്റമ്മയുടെ ജീവൻ സീരിയലൊന്നുമില്ലാത്ത ലോകത്തേക്ക്‌ പറന്നുപോയി.

Generated from archived content: story3_june_05.html Author: jijo_p_john

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here