കമലാസനന്റെ ആദ്യരാത്രി

വിരുന്നുകാർ യാത്രപറഞ്ഞു. ആരവമടങ്ങി. സിറ്റൗട്ടിലെ വെളിച്ചവും ഒഴിഞ്ഞു. കൂട്ടുകാരുടെയും ബന്ധുക്കളുടെയും കലമ്പലുകളുടെ ഒച്ചമാത്രം കാതിൽ ബാക്കിയായി.

നേർത്ത മുരൾച്ചയ്‌ക്കൊടുവിൽ വാതിലടഞ്ഞു.

സുഗന്ധം പടർന്ന മുറിയിൽ നൂപുരനിസ്വനമുണർത്തി പദവിന്യാസം.

സ്വപ്‌നങ്ങളുടെ കലവറ തുറക്കുന്ന നിമിഷങ്ങൾ!

കമലാസനന്റെ മധുവിധുരാത്രി.

പിടഞ്ഞെഴുന്നേറ്റ്‌ ഹാംഗറിൽനിന്നും ഷർട്ടെടുത്തണിഞ്ഞുതുടങ്ങിയ കമലാസനന്റെ കൈകൾ, സീറോബൾബിന്റെ നീലവെളിച്ചത്തിൽ നഗ്നതയൊളിപ്പിച്ചു കട്ടിലിൽ കുനിഞ്ഞിരിക്കുന്ന നവവധുവിന്റെ നേർക്കു നീണ്ടു-വിരൽത്തുമ്പുകൾക്കിടയിൽ ഒരു നൂറുരൂപ നോട്ട്‌!

ഒരു കൈകൊണ്ട്‌ ഇടനെഞ്ച്‌ പൊത്തിപ്പിടിച്ച്‌ മേശപ്പുറത്തിരുന്ന ഹാന്റ്‌ ബാഗുതുറന്ന്‌ നോട്ടതിൽ തിരുകി. മറ്റേ കളളിയിൽനിന്ന്‌ ഒരു അൻപതിന്റെ നോട്ടെടുത്ത്‌ അവൾ കമലാസനനുനേരെ നീട്ടി!

Generated from archived content: story5_sep2.html Author: jayasankaran_puthuppally

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here