മൗനമായ് എന്തോ പറയും മിഴികളിൽ
ശോകം തിരിനീട്ടിയെത്തും ചെരാതുകൾ
ആർദ്രമൊഴികളിൽ മൂടുന്ന ദുഃഖവും
സാന്ത്വനത്തിൻ തിരശീലയാവുന്ന തെന്നലും
ചൊരിഞ്ഞു കണ്ണുനീരെങ്കിലും പിന്നെയും
തെളിഞ്ഞുകത്തുന്നു കാർത്തിക ദീപങ്ങൾ
കരങ്ങളിൽ വരണമാല്യവുമേന്തിയീ
പവിഴവാതിൽ തുറക്കുന്നു പൗർണ്ണമി
നിഴലുറങ്ങിയ ജാലകവാതിലിൻ
ചാരെ വന്നെന്തോ ചൊല്ലുന്നു രാക്കിളി
വീണ്ടും മിഴിച്ചെരാതുകൾ തെളിയുന്നു
ദുഃഖത്തിനിരുൾ അകലെയകറ്റുവാൻ.
Generated from archived content: poem10_sep2.html Author: jayalakshmi_chittayam