സാഹിത്യരംഗത്ത് ബുദ്ധിമുട്ടുകളനുഭവിക്കുന്ന പ്രതിഭകൾക്ക് ചെറുസഹായങ്ങൾ ചെയ്യുന്നതിനായി ഉൺമ രൂപംനൽകിയ ‘അക്ഷരനിധി’യിലേക്ക് ആകെ ലഭിച്ച തുക 10,853 രൂപ. ഈ തുകകൊണ്ട് കിടങ്ങറ ശ്രീവത്സന്റെ ‘വത്സരചക്രം’ എന്ന കവിതാസമാഹാരം ഉൺമ പബ്ലിക്കേഷൻസ് പുറത്തിറക്കി. പുസ്‌തകനിർമ്മിതിക്ക് വേണ്ടിവന്ന ബാക്കിതുക കടമായിട്ടുണ്ട്.
‘അക്ഷരനിധി’യിൽ നിന്നെടുത്ത തുക ഈ പുസ്‌തകവില്‌പനയിലൂടെത്തന്നെ വീണ്ടെടുത്ത് നിധിയിൽ നിക്ഷേപിക്കുന്നതാണ്. ഉൺമയുടെ എല്ലാ വായനക്കാരും ‘വത്സരചക്രം’ വാങ്ങി സഹകരിക്കുമല്ലോ. നിധിയിലേക്ക് സംഭാവനയും നല്‌കുക. (വത്സരചക്രം, വിലഃ 30).
Generated from archived content: jan_essay5.html