സ്‌നേഹത്തിനെന്തു നിറമെന്ന് ചോദിച്ചു
കേവലനായൊരു പയ്യൻ.
ഉമ്മയോടൊപ്പം കമാലുദീൻ ദർഗ്ഗയിൽ
ചുമ്മാ വന്നെത്തിയ പയ്യൻ
സാമ്പ്രാണി കത്തിച്ചു ദർഗ്ഗയിൽ വന്നോരെ
സ്വാഗതം ചെയ്യുന്നു സൂഫി,
മധുരമായ് മൊഴിയുന്നു, സ്‌നേഹമെക്കാലവും
മഹിതമാം തൂവെളള വർണ്ണം
‘തെറ്റാണ്, സ്‌നേഹം ചുവപ്പാണ് കണ്മുന്നി-
ലിറ്റിറ്റു വീഴുന്ന രക്തം.’
ഏങ്ങലടിച്ചു കരയുന്നൊരുമ്മയെ
സാന്ത്വനിപ്പിച്ചീടും പയ്യൻ
ഏറെപ്പരുക്കനായ് ചൊല്ലുന്നതുകേട്ടു
സൂഫിയാം ഹക്കീം നടുങ്ങി.
തന്നയൽവാസിയാണുപ്പയെക്കൊന്നത്
എന്നതപ്പയ്യനുമോർത്തു.
സൂഫിയാം ഹക്കീം പറയുന്നു, പ്രാക്തന
സൂക്തങ്ങളെല്ലാമബദ്ധം
ഒപ്പം പുലരും സഹജരെ കൊല്ലുന്ന-
സർപ്പങ്ങൾ തന്നെ മതങ്ങൾ
മർത്ത്യനെ സ്‌നേഹിച്ചിടാത്ത മതങ്ങളും
തത്വശാസ്‌ത്രങ്ങളും വ്യർത്ഥം!
Generated from archived content: poem5_sep2.html Author: iyyankodu_sreedharan
Click this button or press Ctrl+G to toggle between Malayalam and English