ആയിരത്തൊന്ന്‌

ഉറക്കമുണർന്നപ്പോൾ

സ്വപ്‌നത്തിൽ കണ്ടത്‌,

നിന്റെയുറക്കത്തിൻ

ഉന്മാദചിത്രം

ആയിരുന്നെന്ന്‌ ഞാൻ

ഓർമ്മിച്ചെടുത്തപ്പോൾ

നീ വീണ്ടുമുറക്കത്തിൻ

കാവ്യാങ്കുരം!

ചിതതീർക്കും നെഞ്ചിലെ

ചിത്രാംബുദം;

രാവുകൾ പെയ്‌തൊഴിയാ-

തായിരത്തൊന്നാക്കാൻ

പോരുന്ന തന്ത്രത്തിൻ

നാരീയത!

Generated from archived content: poem8_nov25_05.html Author: ilyas_parippally

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here