ബുഷ്‌-കരുണാവാരിധി

ബുഷ്‌ മഹാനായ മനുഷ്യസ്‌നേഹിയാണ്‌! അദ്ദേഹം ചെയ്‌തുകൂട്ടിയ സത്‌കർമ്മങ്ങളുടെ ഫലം സ്വർഗ്ഗത്തിൽ ചെന്നാൽ അനുഭവിക്കാൻ സമയം കിട്ടില്ലല്ലോ, ഒടയതമ്പുരാൻ കുറച്ച്‌ കഷ്‌ടപ്പെടും. ലോകം പാപികൾ എന്ന വർഗ്ഗത്താലും രോഗം, ദാരിദ്ര്യം തുടങ്ങിയവയാലും നരകതുല്യമാണ്‌. ഒരു നരകവാരിധിയിൽ എത്രപേരാണ്‌ നരകിച്ച്‌ ജീവിക്കുന്നത്‌, മരിക്കുന്നത്‌. അവരെ ആ അനന്തസാഗരത്തിൽനിന്ന്‌ കരകയറ്റിയില്ലേ? അതിനുളള ഭാഗ്യം ലഭിച്ചത്‌ ഇറാഖികൾക്കും കാബൂളിവാലകൾക്കും മാത്രമെന്ന ദുഃഖം എല്ലാ ജനവിഭാഗങ്ങൾക്കുമുണ്ട്‌. “എന്റെ നമ്പർ വറും” എന്നുപറഞ്ഞ്‌ ആശ്വസിക്കുകതന്നെ. ദീനദയാപരൻ സദ്ദാം എത്ര ‘ടെൻസണ്ട്‌’ ആയിട്ടാണ്‌ ഇറാഖ്‌ ഭരിച്ചത്‌. ആരും പറയാതെ ബുഷ്‌ ആ പാവത്തിനെ അതിൽ നിന്ന്‌ രക്ഷപ്പെടുത്തിയില്ലെ. നയാപൈസ വാങ്ങാതെ താടിഷേവ്‌ ചെയ്‌തുകൊടുത്തു. പടം പത്രത്തിലും ടി.വിയിലും കൊടുത്തു. എന്തുകൊണ്ട്‌? സ്‌നേഹംകൊണ്ട്‌. എന്തു സ്‌നേഹമെന്ന്‌ ചോദിക്കരുത്‌. ബുഷ്‌ എം.കെ.ഗാന്ധിയിലും യേശുവിലും വലിയവൻ. ഇവർ ഇന്ത്യ പശ്ചിമേഷ്യ തുടങ്ങിയ ഇട്ടാവട്ടത്തിൽ കിടന്ന്‌ കളിച്ചവർ. ബുഷോ? ആഗോളരക്ഷകനല്ലെ. സ്‌തോത്രം.

രക്ഷകാ, എന്നെയും എല്ലാവരെയും തോക്കുകൾ, ബോംബുകൾ, മിസൈലുകൾ തുടങ്ങിയവകൊണ്ട്‌ കാത്തരുളേണമേ. എന്നിൽ ഉണ്ടകൾ വർഷിക്കേണമേ. മോക്ഷം നൽകേണമേ. ബുഷ്‌ പുത്രനാം ബുഷേ അവിടുത്തേ നാം വാഴ്‌ത്തപ്പെടേണമേ. നോബൽസമ്മാനം ആർക്കും കൊടുത്തില്ലെങ്കിലും ബുഷ്‌ഭഗവാന്‌ നൽകണം. അല്ലെങ്കിൽ നാം മനുഷ്യവർഗ്ഗത്തോട്‌ കാട്ടുന്ന ദ്രോഹമായിരിക്കും അത്‌. കൊടുത്തില്ല എങ്കിൽ അത്‌ ബുഷ്‌ദേവനടുത്തേക്ക്‌ തനിയെചെല്ലും, ഷുവർ!.

Generated from archived content: essay1_may.html Author: harisankar_kartha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English