കരകാർന്നുതിന്നുവാൻ
കലിതുളളി വന്നോ നീ?
കവർന്നതെന്നുടെ ഹൃദ്യ-
മരുപ്പച്ചകൾ, മനച്ചെപ്പുകൾ.
കരയുടെ മോഹവും കരളിന്റെയീണവും
കടൽപോലഗാധമെന്നറിയാത്ത നീ
കടലടിച്ചെത്തുന്ന നനവിലെന്റെ
കളിവീടുണ്ടാക്കി കാത്തിരുന്നു ഞാൻ
കടലിനിരമ്പമുളളീണം പകരുവാൻ
കരകാർന്നെടുത്തെന്റെ കുടിലെടുത്തു
കളിവീടു തകർത്തെന്റെ ചിറകടർത്തി
തിരയൊഴിഞ്ഞിട്ടും കരയിൽ
രക്തം ചുവയ്‌ക്കുന്നല്ലോ.
Generated from archived content: poem8_june_05.html Author: grace_v_rapheal