ആരോ വെടക്കാക്കി വിട്ട,
രണ്ടു മൺജന്മങ്ങളെ,
ഒന്നു വെടിപ്പാക്കാൻ നോക്കി
പാവം മണ്ണിലെ മനുഷ്യർ!
ഒറ്റയ്‌ക്കിരിക്കാനുമുറങ്ങാനും
ഒന്നു നിവരാനും കുനിയാനും
ഒളിക്കണ്ണിട്ടുനോക്കാനും തിരിയാനും
ഒന്നു മോഹിച്ചുപോയി,
ലാദേനും ലാലേയും!
ഒരു മോഹത്തിനു,
രണ്ടു ജന്മങ്ങളുടെ വിലയോ?
Generated from archived content: sept_poem14.html Author: gothuruthu_jos