എന്റെ മുമ്പിലേക്ക് ഒരു ശവഘോഷയാത്രകടന്നു വരുന്നു. ശവത്തിന്റെ യാത്രയിലുടനീളം ശാന്തിയുടെ ഗീതം താളാത്മകമായി ഉയരുന്നുണ്ടായിരുന്നു. , അന്തരീക്ഷം നിറയെ പൂവിന്റെ ചന്ദനത്തിരിയുടെ, കുന്തിരിക്കത്തത്തിന്റെ രൂക്ഷഗന്ധം. ശവഘോഷയാത്ര എന്റെ മുമ്പിലെത്താറായി. മരണഗീതം ആലപിക്കുന്ന ഘോഷയാത്രയിലെ അംഗങ്ങളെ ആര്‍ദ്രമനസോടെ ഞാന്‍ നോക്കി. അവരുടെ മുഖങ്ങളിലെല്ലാം മരണത്തിന്റെ നിഗൂഢ ശാന്തി ഞാന്‍ കണ്ടു.
വിളറിയ ചുണ്ടുകളില്‍ നിന്ന് ജീവിതത്തിന്റെ ചാവുകൊട്ട് ഉയരുന്നു.
അവരെല്ലാം എന്നോ മരിച്ചവരാണെന്ന് എനിക്കു തോന്നി.
വന്യമായ ഏകാന്തത എന്നില്‍ പടര്‍ന്നു കയറാന്‍ തുടങ്ങവെ ശവഘോഷയാത്രയിലെ കണ്ണിയാവാനായി ഞാനിറങ്ങി നടന്നു.
Generated from archived content: story1_dec14_12.html Author: ganesh_panniyath