‘പയ്യ് സാത്വിക പ്രകൃതനാകുന്നു
പൈമ്പാൽ കുടിക്കുന്നവർ
ശാന്തചിത്തരായി നിരത്തിൻമേലുലാത്തും’.
‘ആട് രാജസ പ്രകൃതനാകുന്നു
ആട്ടിൻപാൽ കുടിക്കുന്നവർ
സെൽഫോണുമായി നിരത്തിൽ തുള്ളും’.
‘എരുമ താമസപ്രകൃതനാകുന്നു
എരുമപ്പാൽ കുടിക്കുന്നവർ
ഇതികർത്തവ്യതാ വിമൂഢരായി
സപ്ലൈക്കോവിൽ ക്യൂ നിൽക്കും’
അപ്പോൾ ‘നാരായണനോ’ സ്വാമിൻ?
Generated from archived content: poem3_mar31_07.html Author: g.hari_neelagiri