അവൾതൻ പ്രണയഭാഷ
നിർവചിക്കാനാവാത്ത മൗനം,
അനുരാഗസ്‌ഥൻ തൻ സാമീപ്യം,
അഗ്നിസ്‌ഫുലിംഗങ്ങളായ് നോവിപ്പിച്ചു
പ്രകടിപ്പിക്കാനാവാത്ത അനുരാഗം
അങ്ങേയറ്റം മുറിവുണ്ടാക്കി.
തിരിച്ചുകിട്ടാത്ത പ്രണയം
അതിലേറെ നോവിപ്പിച്ചു.
രാവുകൾ നിദ്രാവിഹീനങ്ങളാകെ
വിശപ്പ് അസഹ്യമായ്‌ത്തീർന്നു
രക്തബന്ധം വിലങ്ങുതടിയാകെ,
മുൾച്ചെടിയെപ്പോൽ
പിഴുതെറിയേണ്ടിവന്നു
വല്ലാതെ കയ്‌ച്ചുപോയൊരാദ്യാ-
നുരാഗത്തിൻ കയ്‌പേറേണ്ടി വന്ന,വൾക്ക്.
Generated from archived content: poem2_aug1_09.html Author: febina_rasheed