നമ്മുടെ ഓലപ്പന്തുരുണ്ട
ചെമ്മൺവഴി
കരിമ്പടം പുതയ്‌ക്കുമ്പോൾ
കുട്ടിക്കാലവും
മണ്ണപ്പസ്വപ്‌നങ്ങളും
ദൂരങ്ങളിലേക്ക്
ഉരുണ്ടുപോകുന്നു.
ഇനി
കാലവേഗങ്ങളെ മുറിച്ചുകടക്കുന്നത്
കാറ്റുമാത്രമായിരിക്കും!
Generated from archived content: poem2_dec.html Author: fathima_faseela