ചോദ്യം

ഒരു മുറിമീശക്കാരൻ

നാസ്‌തികൻ ചിരിക്കുന്നു.

ചിത്രത്തിലെ പ്രസംഗപീഠത്തിൽനിന്നും

വിളിച്ചു പറയുന്നുഃ

എനിക്കിനിയും പിൻഗാമികളുണ്ട്‌!

ആര്‌?

വൈറ്റ്‌ ഹൗസിലിരുന്ന്‌ ബുഷും

കൊട്ടാരത്തിലിരുന്ന്‌ ബ്ലയറും

ജറുസലേമിലിരുന്ന്‌ ഷാരോണും

ഗുജറാത്തിലിരുന്ന്‌ മോഡിയും

ചോദ്യമാവർത്തിക്കുന്നു.

പക്ഷെ

ഇവരാരും സ്വയം ചോദിക്കുന്നില്ല.

Generated from archived content: poem3_may.html Author: faizal_bava

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English