സയണിസ്‌റ്റ്‌ ഭികരവാദം ലബനനെ കത്തിക്കുമ്പോൾ

പശ്ചിമേഷ്യ കത്തുകാണ്‌; സയണിസ്‌റ്റ്‌ ഭീകരമുഖം ലോകത്തെ ഞെട്ടിച്ചുകൊണ്ട്‌ ലബനനിലും പലസ്‌തീനിലും താണ്ഡവമാടുമ്പോൾ ലോകം നോക്കുകുത്തി മാത്രമായി ചുരുങ്ങുന്നു. മനുഷ്യമാംസം കരിയുന്ന ഗന്ധം ആരെയും ഞെട്ടിക്കുന്നില്ല. ലോകസമാധാനത്തിനായി ആയുധമഝരം നടത്തുന്ന അമേരിക്കയും ഇസ്രായേൽ ഭികരതയെ പ്രോൽസാഹിപ്പിക്കുന്നുന്ന പിഞ്ചുകുഞ്ഞുങ്ങളെ ബോംബിട്ടു കൊല്ലുന്നതിനെ എതിർക്കുവാൻ മുന്നോട്ടുവരാത്തത്‌ എന്തുകൊണ്ടാണ്‌? ഇസ്രായേലിന്റെ കൊടുംക്രൂരതയെ സഹിക്കുന്ന ജനങ്ങൾ മനുഷ്യർ തന്നെയല്ലേ? ലോകത്തിന്റെ നിസ്‌സംഗതകണ്ട്‌ ഭയപ്പാട്‌ വളരുകയാണ്‌. അധിനിവേശത്തെ ന്യായീകരിക്കുന്ന ലോകസമാധാനം എങ്ങനെ നീതീകരിക്കാനാകും. നിരപരാധികളായ ജനങ്ങളെ തീമഴയിൽ കുളിപ്പിക്കുന്നത്‌ എങ്ങനെ സഹിക്കാനാകും. ആയുധവില്‌പന, പശ്ചമേഷ്യയിലെ എണ്ണ എന്നിങ്ങനെ അമേരിക്കൻ ലക്ഷ്യവും ഇസ്രായേലിന്റെ വിശാലജൂത രാഷ്‌ട്രമെന്ന സങ്കല്‌പവുമാണ്‌ ഈ ലബനൻ ആക്രമണത്തിനു പിന്നിൽ. കൂടാതെ തങ്ങളുടെ നിയന്ത്രണത്തിനു ഒതുങ്ങാതെ ഇറാൻ, സിറിയ എന്നീ താജ്യങ്ങളെ യുദ്ധമുഖത്തിറക്കി പശ്ചിമേഷ്യ കൂടുതൽ യുദ്ധകലുഷിതമാക്കിയാലേ അമേരിക്കയ്‌ക്കും നേട്ടമുളളൂ.

നിശ്‌ശബ്ദരായ അറബ്‌ ഭരണകൂടവും,ജൂതതാല്‌പര്യത്തെ സംരക്ഷിക്കുന്ന അമേരിക്കയും ചേർന്ന്‌ ഒരു രാജ്യത്തെ കടന്നാക്രമിക്കുന്നതിന്‌ അനുവാദം നല്‌കുന്നു. ഏകപക്ഷിയമായ ഈ ആക്രമണം എതിർക്കേണ്ട മറ്റു രാജ്യങ്ങൾ നിശബ്‌ദരാവുകയോ ഭയപ്പാടിനാൽ വെറുതെ പ്രമേയത്തിലൊതുങ്ങുന്ന അഭിപ്രായങ്ങൾ ഇറക്കി നോക്കുകുത്തികളാവുകയോ ചെയ്യുന്നു. സാമ്രാജ്യ്വ ജിഹ്വകളായ പാശ്ചാത്യ മാധ്യമങ്ങൾ ലബനനിലെ മരിച്ചുവീഴുന്ന പിഞ്ചുകുഞ്ഞുങ്ങളേയും പാവം ജനങ്ങളേയും വാർത്തയാക്കുന്നില്ല. ഇസ്രായേലന്റെ കടന്നുകയറ്റം പാശ്ചാത്യൻ മാധ്യമങ്ങൾ വഴിതിരിച്ചു വിടുന്നു. അമേരിക്കൻ അപ്രിയം ഏൽക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്നു. ലോകത്തിന്റെ ഈ നിസംഗതയാണ്‌ സാമ്രാജ്യത്വശക്തികൾക്ക്‌ അടുത്ത അധിനിവേശത്തിനും പ്രോത്‌സാഹനം നല്‌കുന്നത്‌. ഐക്യരാഷ്‌ട്രസഭ അമേരിക്കയുടെ ഇംഗിതത്തിനു മാത്രം വഴങ്ങുന്ന ഒന്നായി മാറിക്കഴിഞ്ഞു. ഇസ്രായേലിനെതിരെ വരുന്ന ഏതു പ്രമേയവും ഐക്യരാഷ്‌ട്രസഭയിൽ അമേരിക്ക ശക്തമായി എതിർക്കുന്നുന്ന ഈ സഭയിലെന്തിനാണ്‌ ശശി തരൂർ ഇരുന്ന്‌ നാണംകെടുന്നത്‌ എന്നു ഓർത്തുപോകുകയാണ്‌. ഒരു റബ്ബർസ്‌റ്റാമ്പിന്റെ ജോലി ലഭിക്കാൻ നാമെത്ര ഒത്തുതീർപ്പുകൾക്ക്‌ വഴങ്ങേണ്ടിവരും. സയണിസ്‌റ്റ്‌ ഭീകരവാദത്തെ ഭികരവാദമായി കാണുവാനോ, തീവ്രവാദമായി വിളിച്ചുപറയുവാനോ മാധ്യമങ്ങൾ മുതിരുന്നില്ല. ഇസ്രായേൽ ലബനനിൽ നടത്തുന്ന്‌ ഭീകരവാദമല്ലെങ്കിൽ മറ്റെന്താണ്‌?

മനുഷ്യസ്‌നേഹികളുടെ കൂട്ടായ്‌മ ലോകത്ത്‌ രൂപപ്പെടേണ്ടിയിരിക്കുന്നു. സ്‌നേഹം തന്നെയാണ്‌ സംസ്‌കാരവും എന്ന ബോധത്തിലേയ്‌ക്ക്‌ മനുഷ്യൻ എത്തിപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സാമ്രാജ്യത്വ മോഹികളുടെ പടക്കളമായി ഭൂമി ചുരുങ്ങിയാൽ അനേകം ചോരച്ചാലുകൾ ഇനിയുമുണ്ടാകും. ആയുധത്തിലൂടെ സമാധാനം കാണാമെന്ന്‌ പറഞ്ഞുകൊണ്ട്‌ കച്ചവടം നടത്തുന്ന അമേരിക്കയും ഇസ്രായേലും ഇനിയും അധിനിവേശം നടത്തിയേക്കാം. അതില്ലാതാകാൻ ഇപ്പോൾ തന്നെ മറ്റു രാജ്യങ്ങൾ ഒരുങ്ങിയില്ലെങ്കിൽ ബുഷിന്റെ അഹങ്കകാരത്തിനു മുന്നിലോ, യഹൂദ്‌ ഒൽമർട്ടിന്റെ അക്രമത്തിനു മുന്നിൽ ചതരഞ്ഞ്‌ ഓരോരുത്തരും ഇല്ലാതായേക്കാം. ആയുധം വലിച്ചെറിഞ്ഞുകൊണ്ടൊരു സമാധാനശ്രമം ആരു നടത്തുന്നുവോ അവനെ നമുക്കു സ്വീകരിക്കാം. ‘ലെബനനിൽ മരിച്ചുവിഴുന്ന പാവം ജനങ്ങളേ, നിങ്ങൾ സയണിസ്‌റ്റ്‌ ഭീകരവാദത്തിന്റെ ഇരകളാണ്‌. നാളെയത്‌ ഞങ്ങളായേക്കാം’. മരുഭൂമിയിൽ നിന്ന്‌ അറബി അത്‌ വിളിച്ചുപറയുമ്പോൾ ഭരണകൂടം നോക്കിനിൽക്കുന്നു. ആർക്കാണ്‌ ഈ രാക്ഷചന്മാരെ തള്‌ക്കാൻ കഴിയുക?

Generated from archived content: essay2_oct11_2006.html Author: faizal_bava

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here