കേരളത്തെ സാമ്പത്തികമായും, സാമൂഹികമായും, പാരിസ്ഥിതികമായും തകർക്കുന്ന പദ്ധതിയാണ് ജിമ്മിലൂടെ സർക്കാർ മുന്നോട്ടുവെച്ച എക്‌സ്‌പ്രസ് ഹൈവേ. 570 കിലോമീറ്റർ നീളത്തിൽ, നൂറുമീറ്റർ വീതിയിൽ, പത്ത് അടി ഉയരത്തിൽ തീർക്കുന്ന ഈ വൻമതിൽ കേരളത്തെ നെടുകെ പിളർക്കുകയും, സാധാരണക്കാരന് അപ്രാപ്യമായ ഒരു വി.ഐ.പി വഴി തീർക്കുകയുമാണ് ലക്ഷ്യം. ഇതിനു പിന്നിലെ സാമ്പത്തിക ചതിയുടെ നിജസ്ഥിതി സാധാരണക്കാരനിലേക്ക് ഇനിയുമെത്തിയിട്ടില്ല. വികസനമെന്ന പേരിൽ അരങ്ങേറുന്ന ഈ ദൂരപാതയുടെ ചെലവ് ഏഴായിരം കോടിയോളമാണ്. ഇതിൽ 690 കോടി മാത്രം മുതൽ മുടക്കുന്ന സ്വകാര്യകമ്പനിക്ക് 50 ശതമാനം ഓഹരി നല്‌കിയും, 12 വർഷവും ആറുമാസവും നീണ്ടുനില്‌ക്കുന്ന ടോൾ പിരിവ് നേടിയും മുന്നേറുമ്പോൾ 10 ശതമാനത്തിൽ താഴെ മുതൽ മുടക്കുന്ന കമ്പനിയുടെ ആസ്‌തി രണ്ടിരട്ടിയായി വർദ്ധിക്കുന്ന അത്ഭുതവിദ്യ ആരെ സംരക്ഷിക്കുവാനാണ്?
Generated from archived content: essay1_july.html Author: faizal_bava