ഭൗമദിനം

ഏപ്രിൽ 22ന്‌ ഭൗമദിനമായിരുന്നു. ഈ ദിനത്തിന്റെ പ്രസക്തി കണക്കിലെടുത്ത്‌ അന്നേദിവസം നമ്മുടെ ചാനലുകളും പത്രമാധ്യമങ്ങളും കാര്യമായ ബോധവൽക്കരണ ലേഖനങ്ങളും പരിപാടികളും ജനങ്ങൾക്ക്‌ നൽകുമെന്ന്‌ കരുതി. എന്നാൽ എത്ര പത്രങ്ങളാണ്‌ ഇതിന്‌ പ്രാധാന്യം നൽകിയത്‌. പ്രണയദിനത്തിന്‌ പ്രത്യേക സപ്ലിമെന്റ്‌ ഇറക്കിയവരും അക്ഷയ തൃതീയദിനം മാസങ്ങൾക്കുമുമ്പ്‌ അറിയിപ്പുകൾ നൽകിയവരും എന്തുകൊണ്ടാണ്‌ ഏപ്രിൽ 22നെ (ഭൗമദിനത്തെ) പേരിന്‌ ഒരു ചടങ്ങാക്കി ചുരുക്കുന്നത്‌. പൊള്ളയായ പ്രബുദ്ധതയാണ്‌ നമുക്കുള്ളതെന്നും കാപട്യത്തിലപ്പുറം മറ്റെന്താണ്‌ ലക്ഷ്യമെന്നും ലക്ഷങ്ങളുടെ കോപ്പി വിൽക്കുന്നവരും ദിനംപ്രതി പുതിയ ചാനലുകൾ തുറക്കുന്നവരും ഓർക്കുക, ചെവിയോർക്കുക അന്തിമകാഹളം! ചില പ്രമുഖ പത്രങ്ങൾക്കും ചാനലുകൾക്കും ഈ അന്തിമകാഹളം ഒരു വിലയുമില്ല എന്നത്‌ ദുഃഖകരം തന്നെ.

Generated from archived content: eassy1_agu31_07.html Author: faizal_bava

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here