ഉൺമ പുസ്‌തക പ്രകാശനം

എൻ. വിനയചന്ദ്രന്റെ ‘സ്‌മൃതിപർവ്വം’ എന്ന നോവൽ മാവേലിക്കരയിൽ നടന്ന ചടങ്ങിൽവെച്ച്‌ നാടകകൃത്ത്‌ ഫ്രാൻസിസ്‌ ടി.മാവേലിക്കര പ്രകാശനം ചെയ്‌തു. ബി. സത്യപാൽ കോപ്പി ഏറ്റുവാങ്ങി. ചുനക്കര ജനാർദ്ദനൻനായർ, ശിവരാമൻ ചെറിയനാട്‌, ടി.കൃഷ്‌ണൻ, എൻ.ജി. ശാസ്‌ത്രി തുടങ്ങിയവർ സംസാരിച്ചു. ഉൺമ പത്രാധിപർ സ്വാഗതം പറഞ്ഞു. ഉൺമ വേദിയൊരുക്കി.

തിരുവനന്തപുരം വൈ.എം.സി.എ.യിൽ നടന്ന ചടങ്ങിൽ വി.കെ.നാരായണന്റെ ‘നമുക്കൊരു പത്രം തുടങ്ങാം’ എം.പി. ബാലകൃഷ്‌ണന്റെ ‘എന്റെ മണ്ണ്‌ എന്റെ മാനം’ എന്നീ ബാലസാഹിത്യകൃതികളുടെ പ്രകാശനം ഡോ.ഡി.ബാബുപോൾ, പാലാ കെ.എം.മാത്യു എന്നിവർ നിർവ്വഹിച്ചു. കെ.യു. ദേവദാസ്‌, എഴുമറ്റൂർ രാജരാജവർമ്മ എന്നിവർ കോപ്പി ഏറ്റുവാങ്ങി. ബി. ഹരികുമാർ, ഇന്ദിരാകൃഷ്‌ണൻ, പി.ജി. സദാനന്ദൻ, പി.ആർ.സുകുമാരൻ എന്നിവർ സംസാരിച്ചു. ഉൺമ മോഹൻ സ്വാഗതവും അശോക്‌ കടമ്പാട്‌ നന്ദിയും പറഞ്ഞു. ഉൺമ വേദിയൊരുക്കി.

Generated from archived content: essay8_june.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here