കാടൻപൂച്ചയ്‌ക്ക്‌ ഒരു ക്വട്ടേഷൻ

മാധ്യമ സിൻഡിക്കേറ്റിനും അവരുണ്ടാക്കിയ ആൾദൈവത്തിനുമെതിരെ ഒരു ‘കെൻ’ അവതരിപ്പിരിക്കുന്നു. ചെറുബാല്യക്കാരെ ഉറക്കത്തിൽ പേടിപ്പിച്ചു മൂത്രം വീഴിക്കുന്ന ഒരവതാരം. ഉണ്ടായിട്ടു കുറേനാളായി. മതനിരപേക്ഷത, മനുഷ്യാവകാശം, ന്യൂനപക്ഷസംരക്ഷണം, ഭരണഘടന എന്നിത്യാദി അരുളപ്പാടുകൾ. നട്ടെല്ലുനിവർത്തിനിന്ന്‌ വർത്തമാനം പറയുന്ന പി.സുരേന്ദ്രനെ ആക്രമിക്കാൻ ചെന്നു. വിചാരിച്ചത്രയും ഏശിയില്ല. ഏറെ കണക്കുകൂട്ടിവച്ച വെള്ളം വാങ്ങി മണ്ണിലൊഴിച്ചു കളയേണ്ടിവന്നു. വേറെയും ചില ആക്രമണങ്ങൾ നടത്തിയതായി ഭൂതഗണങ്ങൾ രേഖപ്പെടുത്തയിരിക്കുന്നു. പി. കുഞ്ഞിരാമൻനായർ ‘സവർണ്ണ ഹിന്ദു’വാണെന്ന്‌ സ്ഥിരീകരിച്ചു. ഓണം, ഹിന്ദുക്കളുടെ മാത്രം കലാപരിപാടിയാണെന്ന കണ്ടെത്തലായിരുന്നു ഏറെ വിനോദപ്രാധാന്യം നേടിയത്‌. ഇടയ്‌ക്കടെ ചെമ്പു തെളിഞ്ഞു കാണുന്നതൊഴിച്ചാൽ പത്തരമാറ്റാണ്‌ ഈ ബുദ്ധിമാൻ ജീവിക്ക്‌. ഈ വിവിധോദ്ദേശ്യമിസൈലിന്‌ അന്തിക്കൂട്ടു കിടക്കുന്നതാരെല്ലാമാണെന്ന്‌ ഇപ്പോൾ ഏതു പള്ളിക്കൂടം വാധ്യാർക്കുപോലും അറിയാം. എന്താണിദ്ദേഹത്തിന്റെ അവതാരലക്ഷ്യമെന്നും അറിയാം. ആൾദൈവത്തിന്റെ കഥകഴിക്കാൻ അവതാരം ‘മാധ്യമ സിൻഡിക്കേറ്റി’നെത്തന്നെ നമ്പിയതെന്താവോ? കാത്തിരുന്നു കാണുക തന്നെ.

ചൂട്ടിപിടിക്കുന്നവരറിയുന്നില്ലല്ലോ തക്ഷകനെയാണ്‌ എഴുന്നുള്ളിക്കുന്നതെന്ന്‌. പാമ്പുവിഷം കൊണ്ട്‌ അവർക്ക്‌ അല്ലറചില്ലറ ഇടപാടു തീർക്കാനുണ്ടാവും. അതുകഴിഞ്ഞ്‌ കണക്കുതീർത്ത്‌ പിരിയാമെന്നാവും അവരുടെ കണക്കുകൂട്ടൽ പാലുകൊടുക്കുന്നവനെയൊക്കെ ഉജാലമുക്കി ഉണക്കാനിടുന്നവനാണ്‌ ഈ തക്ഷകനെന്ന്‌ നാളെ നിഷ്‌പക്ഷനായ ഏതെങ്കിലും ചരിത്രകാരൻ രേഖപ്പെടുത്തും. പക്ഷെ, അന്ന്‌ കേരളത്തിലെ വിപ്ലവപാർട്ടിയുടെ സ്ഥിതിയെന്തായിരിക്കും?

Generated from archived content: essay3_apr2_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here