കരിമണൽ വിൽക്കാൻ കുഞ്ഞാലിക്കുട്ടി കൊതിയ്‌ക്കണ്ട

കരിമണൽ ഖനനത്തിനെതിരെ ഒരു സമൂഹമപ്പാടെ പ്രക്ഷോഭം നടത്തിയിട്ടും കേരളസർക്കാർ ധിക്കാരപരമയ നടപടിയുമായി മുന്നോട്ടുപോകുന്നത്‌ ജനങ്ങളോടുളള വെല്ലുവിളിയാണ്‌. 400 വർഷത്തേക്ക്‌ ആദായമെടുക്കാവുന്ന തരത്തിലുളള കരിമണൽ നമ്മുടെ തീരദേശത്തുണ്ടെന്നും അത്‌ വേണ്ടവിധത്തിൽ ചൂഷണം ചെയ്യാതിരിക്കുന്നത്‌ കേരളീയന്റെ ആനമണ്ടത്തരമാണെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു. കരിമണൽ വില്‌ക്കണമെന്ന്‌ ഏറ്റവുമധികം വാശികാട്ടുന്ന കുഞ്ഞാലിക്കുട്ടി ജനക്ഷേമമല്ല ലക്ഷ്യമാക്കുന്നതെന്ന്‌ വ്യക്തം. മനുഷ്യന്റെ നിലനില്‌പ്‌ ആഗ്രഹിക്കുന്നുവെങ്കിൽ കടലും കരയും മണ്ണും മലയും കാടും മരവും പുഴയും തോടും എല്ലാമെല്ലാം നിലനിന്നേപറ്റൂ. പരിസ്ഥിതിക്കുമേൽ കോടാലിവയ്‌ക്കുന്ന കുഞ്ഞാലിക്കുട്ടികളുടെ സ്ഥാനം നാളെ എവിടെയായിരിക്കുമെന്ന്‌ ചിന്തിക്കുന്നത്‌ നന്ന്‌!

Generated from archived content: essay11_dec.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here