പുകവലിയന്മാരുടെ ചന്തിയ്‌ക്കടിക്കണം

പൊതുസ്ഥലങ്ങളിലെ പുകവലി ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്‌. ഏതു നിരോധനവും ബാധകമല്ലെന്നമട്ടിൽ എവിടെയും നിന്ന്‌ പുകവലിച്ചൂതിവിടുന്ന വിരുതന്മാരുടെ ചന്തിയ്‌ക്കിട്ട്‌ പടകൊടുക്കാൻ എന്തേ പോലീസ്‌ മടിക്കുന്നു? (പോലീസുകാരിലുമുണ്ടല്ലോ വലിയന്മാര്‌!) വലിക്കുന്നവൻ വലിച്ചുവലിച്ച്‌ ക്യാൻസർവന്ന്‌ മരിക്കാതെ മരിക്കട്ടെ. വലിക്കാത്തവരെ ഇവരെന്തിനു ദ്രോഹിക്കുന്നു. ‘ഇവിടെ മൂത്രമൊഴിക്കരുത്‌’ എന്ന മുന്നറിയിപ്പുളളിടത്തുതന്നെ മുണ്ടുപൊക്കി മുളളുന്നവരെ കാണാറുണ്ട്‌. ദുശ്ശീലങ്ങളുടെ പര്യായമായി മാറുകയാണോ മലയാളി?

Generated from archived content: essay10_july.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here