മിഴികളെമൂടി
മിഴികളിൽനിന്നും
കാഴ്‌ച പടിയിറങ്ങുന്നുവോ
നാവുകൾ തോറും
കുടിവെച്ചു
മൗനം കുടിയിരിക്കുന്നുവോ
ശബ്ദം മുറിയാത്ത കാതുകൾ തേടി
ചേരകളിഴയുന്നുവോ
കാട്ടുപൊന്തയിൽ
പുഴുവരിക്കേണ്ടവൻ നീ തന്നെ!
പുതിയ നക്ഷത്രങ്ങളെന്നെ നോക്കി
ചിരിക്കുന്നുവല്ലോ
കാട്ടുപൊന്തയോളമൊരു
പുഴയൊഴുകും
ചുടുനിണത്താലൊരു പുഴ!
Generated from archived content: sept_poem43.html Author: eramallur_sanilkumar
Click this button or press Ctrl+G to toggle between Malayalam and English