വിഷമിക്കാനില്ല
മെഗാസീരിയലും കണ്ട് ഊണുകഴിച്ചിരുന്ന മരുമകൾ ഃ “അയ്യോ, എന്റെ കണ്ണിൽ സ്വല്പം ചാറുവീണു”.
അമ്മായിയമ്മ ഃ “നീ കരയാതെ മോളെ, ചാറ് ഇനിയും തരാം”.
പരിഭ്രമിക്കാനില്ല
സ്വാമി ഡോക്ടറെ സന്ദർശിച്ച് രോഗവിവരം അറിയിക്കുകയായിരുന്നു.
“എന്താണ് ബുദ്ധിമുട്ട്?” ഡോക്ടർ അന്വേഷിച്ചു.
“ശ്വാസമെടുക്കുമ്പോൾ വല്ലാത്ത പ്രയാസം”. സ്വാമി പറഞ്ഞു.
“ഏയ് പേടിക്കാനൊന്നുമില്ല”. ഡോക്ടർ പ്രതിവചിച്ചു. “ഞാനത് നിർത്തിത്തരാം”.
ഗ്രഹണം
സ്വാമി മാഷ് അടുത്ത ഞായറാഴ്ച സൂര്യഗ്രഹണമുണ്ടാകുമെന്നും രാവിലെ പതിനൊന്നുമുതൽ ഉച്ചതിരിഞ്ഞ് രണ്ടുവരെ കുട്ടികളെല്ലാം അതു കാണണമെന്നും ക്ലാസിൽ പറയുകയായിരുന്നു.
“ഏതു ചാനലിലാണ് സാർ?”.
കുറവ്
ഡോക്ടർ രോഗിയോട് ഃ നിങ്ങൾക്ക് ABCDEFGHIJKLMNOPQRSTUVWXYZന്റെ കുറവുണ്ട്.
Generated from archived content: story1_dec11_07.html Author: ek_balanadhan