വയലാറിനെ വീണ്ടുമോർക്കുമ്പോൾ

കവി കെ.സച്ചിദാനന്ദന്റെ ‘സാക്ഷ്യങ്ങൾ’ക്ക്‌ ഇക്കൊല്ലത്തെ വയലാർ പുരസ്‌കാരം. മലയാളകവിതയിലെ തലമുറകളുടെ ഭിന്നധ്വനികൾ ഈ വാക്യത്തിൽ സംഗമിക്കുന്നു. സച്ചിദാനന്ദന്റെ സാക്ഷ്യങ്ങൾക്കല്ല; ‘സാക്ഷ്യങ്ങൾ’ എഴുതിയ സച്ചിദാനന്ദനാണ്‌ ഈ പുരസ്‌കാരം സമർപ്പിക്കുന്നതെന്ന്‌ അവാർഡുക്കമ്മിറ്റി ആമുഖമായി പറഞ്ഞതു വെറുതെയായില്ല. അവിടവിടെ സാംസ്‌കാരികസദസ്സുകളിൽ ഇപ്പോഴും വെടിപൊട്ടുന്നതിങ്ങനെ; സച്ചിദാനന്ദൻ വയലാർ അവാർഡ്‌ വാങ്ങരുതായിരുന്നു. കാരണം വയലാർ നല്ല കവിയാണെന്ന്‌ സച്ചിദാനന്ദൻ അഭിപ്രായം പറഞ്ഞിട്ടില്ല!

വയലാറിന്റെ ആരാധകരും സ്‌തുതിപാഠകരുമായ എഴുത്തുകാർക്കുവേണ്ടി വയലാർ പുരസ്‌കാരം സംവരണം ചെയ്യപ്പെടണം എന്നു വേണമെങ്കിൽ ഇതിൽനിന്നു വായിച്ചെടുക്കാം. വയലാറിന്റെ അനശ്വരഗാനങ്ങളെയും ജനപ്രിയ കവിതകളെയും പിന്നിലാക്കി കടന്നുപോകുന്ന കവിക്ക്‌ ആ പേരിലുളള പുരസ്‌കാരം അനിവാര്യതയോ ആശ്വാസസമ്മാനമോ ഒന്നുമല്ല. സച്ചിദാനന്ദനെ ആദരിച്ചതിലൂടെ വയലാർ സ്‌മരിക്കപ്പെടുകയാണ്‌. വയലാർ അവാർഡ്‌ കമ്മിറ്റി അഭിനന്ദനത്തിന്‌ അർഹമാകുന്നു. പുരസ്‌കാരം സ്വീകരിക്കുമ്പോഴും കവിയുടെ കർമ്മലക്ഷ്യമെന്തെന്ന്‌ മറക്കാതെ ചൂണ്ടിക്കാട്ടിയ സച്ചിദാനന്ദൻമാഷ്‌ അനുമോദനാർഹനുമാകുന്നു.

Generated from archived content: editorial_nov25_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English