വാക്കേറ്
ഇന്ത്യാമഹാരാജ്യത്ത് അഫ്‌സൽ ഗുരു എന്ന ഒരു പാവം ചെറുപ്പക്കാരനുണ്ടായിരുന്നു. ഒരിക്കലയാൾ ആശിച്ചുമോഹിച്ച് ഇന്ത്യൻ പാർലമെന്റുകാണാൻ പോയി. ഭരണകർത്താക്കളെയെല്ലാം ഒന്നിച്ചൊന്നു കാണാൻ. കഷ്ടം, സെൻസില്ലാത്ത പോലീസ് അയാളെ പിടികൂടി, പീഡിപ്പിച്ച് വശംകെടുത്തി. ഇപ്പോൾ തൂക്കിക്കൊല്ലാൻ ഉത്തരവിട്ടിരിക്കുന്നു!
അംഭംഭടാ രാഭണാ!
ഇറാക്കിന്റെ ചരിത്രത്തിൽ ഹരിതവിപ്ലവവും ധവളവിപ്ലവവും കൊണ്ടുവന്ന, സത്യാഗ്രഹത്തിലൂടെ ധാർമികത വളർത്തിയ അഹിംസാവാദിയായ ഒരു രാജാവുണ്ടായിരുന്നു;
സദ്ദാം ഹുസൈൻ
എല്ലാവരും അദ്ദേഹത്തെ സ്നേഹിച്ചു; രാജ്യത്തെ സകലമാനജീവികളും. മക്കളും മരുമക്കളും എല്ലാം. അങ്ങനെ ഒന്നുപോലെയായിരുന്ന നാട്ടിലേക്കാണ് കോട്ടിട്ട ഒരു കാടൻ കടന്നുകയറിയത്.
പരമസാത്വികൻ കുഴൽക്കിണറിൽ അന്തർധാനം ചെയ്‌തു. കാടൻ കപ്പികൊണ്ട് പൊക്കി, കൂട്ടിലാക്കി. ഷേവുചെയ്യാൻ പോലും സമ്മതിക്കാതെ പീഡിപ്പിച്ചു. തൂക്കിക്കൊല്ലാൻ വിധിച്ചു.
കുംഭകർണ്ണാ വിഭീഷണാ!
വേലികൊണ്ട് ചാടുന്ന പശുവിന് കോലുകൊണ്ടന്ത്യം. പക്ഷെ, ഇറാക്കിന്റെ വിധി പ്രസ്‌താവിക്കാൻ ബുഷിനെന്തവകാശം? പ്രതിഷേധത്തൊഴിലാളികളുടെ വോട്ട് ആർക്കാണെന്നറിയാൻ കൗതുകമുണ്ട്; ചെകുത്താനോ ലൂസിഫറിനോ?
ഡൽഹിയിൽ കോളേജുവിദ്യാർത്ഥിനിയായിരുന്ന സുന്ദരിപ്പെണ്ണിനെ വിടാതെ പിന്തുടർന്ന് ഒടുവിൽ അവളെ കശാപ്പുചെയ്‌ത് രക്ഷപ്പെട്ട പോലീസ് പുത്രനും കിട്ടി വധശിക്ഷ.
Generated from archived content: editorial_dec9_06.html Author: editor