പാലസിന്റെ പിന്നാമ്പുറത്തെ മരത്തണലിലെത്തി. 101 എന്ന നമ്പർ വെട്ടിയ മരത്തിന്റെ ഇടംവലം അവർ ഇരുന്ന് ഭാവിയെ നിറം പിടിപ്പിച്ചു. പ്രണയത്തിന്റെ വേരുകളെ മണ്ണിലേക്ക് ആഴ്ത്തിനട്ടു. വർത്തമാനത്തെ ചിരിയിൽ മുക്കി. പക്ഷേ, ഒരു അടയ്ക്കാമരത്തോളം വലുപ്പമുണ്ടായിരുന്ന അന്നത്തെ ആ മരം പിന്നീട് അതിന്റെ പാട്ടിന് വളർന്ന് വലുതായി. അവർക്കിടയിലെ പ്രണയമോ, ഒരു ബിഗ്സീറോയുമായി. ഒറ്റകളുടെ നടുക്കു വിലസുന്ന 101ലെ സീറോപോലെ, ഒറ്റപ്പെട്ടവരുടെ ഒത്തനടുക്കിരുന്ന് പ്രണയം അവരെ വട്ടംകുത്തി കഷ്ടംവെച്ചു.
Generated from archived content: story1_july31_06.html Author: dr_saraswathisarma