മലയാളത്തെ, മലയാളിയെ ചിരിപ്പിച്ച, മലയാളിയെ തൊട്ടറിഞ്ഞ നായനാർ; മലയാളിയെ ആകെ കരയിച്ചുകൊണ്ട്, മനസ്സിൽ വിങ്ങൽ നിറച്ച് യാത്രയായി-അനന്തപുരിയിൽനിന്ന് പയ്യാമ്പലത്തേക്ക്. ജനമനസ്സും, അവരുടെ വികാരവിചാരങ്ങളും തൊട്ടറിഞ്ഞ ജനകീയ നേതാവ്. ഒന്നോരണ്ടോ തവണ കണ്ട ഏതൊരാളേയും പേരെടുത്തുവിളിക്കാനും തോളിൽ കൈയിടാനും കഴിയുന്ന മറ്റൊരു മുഖ്യമന്ത്രി നമുക്കിനിയുണ്ടാവില്ല.
ആ ശരീരം വിണ്ണിൽ എരിഞ്ഞടങ്ങിയെങ്കിലും ആ കനലുകൾ വിടർത്തിയ തീയെന്നും മലയാളി മനസ്സുകളിലുണ്ടാവും. ഏതൊരു മലയാളിയും അടുത്തറിയുന്ന, അല്ലെങ്കിൽ കേട്ടറിയുന്ന ഏതൊരിന്ത്യാക്കാരനും സ്‌നേഹിക്കുന്ന ആ മുഖം- ആ ശബ്‌ദം മറക്കാൻ ഏതു മലയാളിക്കു കഴിയും? ആ ‘റൈറ്റ്’ കേൾക്കാത്ത ഒരു മലയാളിയെങ്കിലും ബാക്കിയുണ്ടാവുമോ?
Generated from archived content: essay9_july.html Author: dr_santhosh_mohan