ആദ്യം കൊലചെയ്യപ്പെട്ടത്
ഒരു പാവം ഹൈന്ദവൻ
തുടർന്ന് മുസ്ലീം – ക്രിസ്ത്യൻ
ചങ്ങാതികൾ.
മുറപോലെ മാർക്സിസ്‌റ്റ്, ബീജെപി
ലീഗ്, കോൺഗ്രസ് സഹോദരന്മാർ
‘ഇവിടെ മനുഷ്യരാരും
മരിക്കുന്നില്ലേ മുത്തച്ഛാ?
കുഞ്ഞുമോൻ ചോദിച്ചപ്പോൾ
തനിക്ക് ഉത്തരം മുട്ടി
അവസാനം ആലോചിച്ചു പറഞ്ഞു.
ഇവിടെ മനുഷ്യരില്ല മോനേ;
പാർട്ടിക്കാരും പള്ളിക്കാരും
അമ്പലക്കാരും മാത്രം!
Generated from archived content: poem9_dec11_07.html Author: dheerapalan_chalipattu