പാർലമെന്റ് സെൻട്രൽ ഹാളിന്റെ ചുമരിൽ തൂങ്ങിയ ചില്ലുകണ്ണാടികൾക്കുളളിലെ പുരുഷാർത്ഥങ്ങളുടെ മൗനത്തിൽനിന്നും രാജ്യവ്യാപകമായി ചൂടൻ ചർച്ചകൾ.
ഉറക്കത്തിൽ പാറാവുകാരൻ കിളിമൊഴി കേൾക്കുന്നു.
“മാതൃഭൂമിയെ വെട്ടിമുറിക്കാൻ കൂട്ടുനിന്ന ഒരുതുണ്ട് ഒരു സമുദായത്തിന് ഒറ്റയ്‌ക്കും മറ്റേത്തുണ്ട് അനേകസമുദായങ്ങൾക്കും കടിച്ചുമുറിക്കാനായി എറിഞ്ഞുകൊടുത്ത മഹാത്മാവോ, അതോ നാട്യത്തേക്കാൾ പ്രവൃത്തിയിൽ വിശ്വസിച്ചിരുന്ന, ചുവടുകൾ മാറ്റാനുളളതാണെന്ന് വിശ്വസിച്ചിരുന്ന കർമ്മയോഗിയോ മഹാൻ?”
“അത് നീ ഇരിക്കുന്ന ചില്ലയുടെ കുഴപ്പമാണ്. കുറച്ചുകൂടി മുകളിലത്തെ ചില്ലയിലേക്ക് പറന്ന് അവിടെയിരുന്നുനോക്കൂ; മഹാത്മാവ് കുറ്റക്കാരനല്ലെന്ന് മനസ്സിലാവും. അതിരുകളില്ലാത്ത ലോകം നിനക്കു കാണാം. സമാധാനം കാംക്ഷിക്കുന്ന വെളളപ്രാവുകൾ ചിറകടിച്ചു പറക്കുന്നത് കാണാം.”
കിളികൾ പറക്കുന്നു, മുകളിലേക്ക് മുകളിലേക്ക്…
ഒടുവിൽ അവർ കണ്ടതെന്താണ്?
ജലമെന്നും കരയെന്നും മാത്രം വേർതിരിവുളള ഭൂമിയെ.
തൊട്ടുമുൻപുളള പകൽപോലും അവിടെ കാണാതിരുന്ന ആ മരത്തിന്റെ ശിഖരങ്ങളിലേക്ക് കണ്ണുമിഴിച്ച് പാറാവുകാരൻ കിടന്നു.
Generated from archived content: story3_may15.html Author: devendu_das
Click this button or press Ctrl+G to toggle between Malayalam and English