കല്യാണവസന്തത്തില്‍ ശ്രീത്യാഗരാജന്റെ
കോസലരാമസങ്കീര്‍ത്തനം കേട്ടു ഞാന്‍
എന്നുള്ളില്‍ ശ്വേതസരയുസ്വരപദം
എന്നുള്ളില്‍ രാഗകാവേരിപദസരം
സകേത- കാന്താര- ലങ്കാപര്യന്തമായ്
ശ്രീരാമദൂതന്റെ സംഗീതം
ആസേതുപര്‍വ്വത ദേവതാത്മാവായി
വാതാത്മജഭക്തിഗീതം
ഹൃദയതരളശുഭലയമയഗീതം
വിനയമധുരസുഖജയമധുദൂതം
Generated from archived content: poem2_oct11_12.html Author: d_vinayachandran