എന്റെ വീട്‌

ഒരു വീട്‌! ഉറ്റവളൊത്തുവന്നു

സ്ഥിരതാമസത്തിനായിങ്ങൊടുവിൽ

എത്ര മനോഹരമെന്റെ വീട്‌!

ചുറ്റിനും പൂത്തുനില്‌ക്കുന്നു കാട്‌

പലമട്ടുപാടും കിളികളുണ്ട്‌

പുലരിയിൽ തത്തിക്കളിപ്പതുണ്ട്‌

ഉ,ണ്ടടനീളമാപ്പാട്ടിൽ, പക്ഷേ

ഇണ്ടലിൽ മുങ്ങിയ പട്ടിഴകൾ!

പണ്ടൊരുമിച്ചു പഠിച്ച കുട്ടി

കണ്ടാൽക്കൊലുന്നനെയുളള കുട്ടി

പാട്ടും കവിതയുമുളള കുട്ടി

കൂട്ടിൽക്കിളി കണക്കുണ്ടുഹൃത്തിൽ!

ഇന്നവളില്ലുലകത്തിൽ, എന്റെ

ഉളളിലുളള സ്വാസ്ഥ്യമാരറിയും?

ഒരുവീട്‌! താമസിച്ചാണറിഞ്ഞു

സ്ഥിരമല്ല, പോകേണ്ടതുണ്ടൊടുവിൽ!

Generated from archived content: poem4_sep2.html Author: chirayil_sreedharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here