ആവശ്യം

കണ്ണീരിനെന്തിനീ-

യൂഷ്‌മാവെന്നുളളിലെ

വെണ്ണീർ പറപ്പിച്ചു

സത്യം മറയ്‌ക്കാനോ?

കണ്ണീരിനെന്തിനീ-

യുപ്പെൻ സിരയിലെ

ചെന്നിണം വറ്റിച്ചു

വിധിയെ കൂട്ടാക്കാനോ?

കണ്ണീരിനെന്തിനീ

കണ്ണാടിവെട്ടം, നൂ-

ലെണ്ണി വ്യഥയുടെ-

യിഴ വേർപ്പെടുത്താനോ?

Generated from archived content: poem_cheriya.html Author: cheriyamundam_abdulrazaq

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here