ചാരുകസേര

മരണത്തിന്റെ ദൂതൻ ഇവിടെങ്ങാണ്ടുണ്ട്‌

മണം വരുന്നുണ്ട്‌, ഒരുചാണരികത്തൂടെ

ഇടവും വലവും ചീറിപ്പായും പകലുകൾ

വിണ്ടുകീറിയ ചുമരുകളുടെ

മോന്തായം കുലുക്കിവിറപ്പിക്കും രാത്രികൾ.

മഹാസമുദ്രത്തിന്റെ നടുവിൽ

കാറ്റെടുത്തെറിയുന്ന പായക്കപ്പൽ തന്നെ

പൂമുഖത്തെ ഈ ചാരുകസേരയും!

Generated from archived content: poem11_mar10_08.html Author: cheriyamundam_abdulrazaq

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here