അരുവി

സ്വച്ഛമായൊഴുകുന്ന കൊച്ചരുവി

പച്ചമലയുടെ കളിക്കൂട്ടുകാരി

പളുങ്കുമണിത്തെളിനീർ നിറഞ്ഞരുവി

പഞ്ചാരമണലിൽ തുടിയ്‌ക്കുമരുവി

മന്ദസമീരനിലിളകുമോളങ്ങളിൽ

പൗർണ്ണമി കുളിയ്‌ക്കാനിറങ്ങുമരുവി

പുലർകാല രവികിരണലാളനമേല്‌ക്കെ

പുളകച്ചാർത്തണിയുന്ന പൊന്നരുവി

പാദസരങ്ങൾ കിലുക്കിക്കുണുങ്ങുന്ന

പാവാടക്കാരിയാം പാലരുവി

പ്രിയകാമുക സംഗമസ്‌മൃതിയിൽ

മൃദുഗീതം മൂളുന്നതേനരുവി.

Generated from archived content: poem1_sep2.html Author: cheppad_somanadhan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English