സംവിധാനപ്രതിഭ

നാവെന്ന ശബ്‌ദദോലകം

നാട്ടിവായ്‌ക്കുളളിൽ ഭദ്രമായ്‌;

ദൃഷ്‌ടികൾക്കു സുരക്ഷയ്‌ക്കായ്‌

സൃഷ്‌ടിച്ചു മേലെ മൂടികൾ.

മുഖത്തുനിന്നു വീഴാതെ

മൂക്കുകണ്ണട നിർത്തുവാൻദ

മൂക്കും ചെവികളും പുറം-

പോക്കിലും വച്ചുവേണ്ടപോൽ

സംവിധാനത്തിൽ സ്രഷ്‌ടാവിൽ

സാമർത്ഥ്യം സമ്മതിക്കണം.

Generated from archived content: poem1_nov25_05.html Author: chelamattam_chellappannair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here