തീവണ്ടി
തീപ്പുകയില്ലാതോടുകയാണൊരു
തേരട്ടത്തീവണ്ടി
പുരയുടെ മോന്തായപ്പാളത്തിൽ
ചൂളമടിക്കാതോടും
ചെയിൻ വലിച്ചാൽ ചുരുണ്ടുകൂടും
ചത്തതുപോലെ കിടക്കും
അനർത്ഥമില്ലെന്നുറപ്പുവന്നാൽ
ചൂളമുയർത്താതോടും.
ആമ
ചെറിയ കരിങ്കൽമല നീങ്ങുന്നതു
രസകരമമ്മേ നോക്കൂ
കുറിയ കരിങ്കൽക്കാലുകളാലതു
നിരങ്ങി നീങ്ങുന്നമ്മേ
കരിമലയല്ലതുകുഞ്ഞേ, തൊട്ടാൽ
കാലുകളില്ലാതാകും
നീരും കരയും വീടാണവനുടെ
പേരറിയില്ലേ കൂർമ്മം.
Generated from archived content: sept_poem6.html Author: chandirur_divakaran