വെട്ടിനിരത്തുക കവിതേ നീ

പൂത്തുവിരിഞ്ഞു മണൽക്കാടുകളിൽ

പുത്തൻ സൗഹൃദകുസുമങ്ങൾ

കത്തിയമർന്ന നെരിപ്പോടിൽ തീ

തുപ്പും കാർത്തസ്വരകാന്തി!

കറപുരളാത്ത സുഹൃദ്‌ബന്ധങ്ങൾ

കരളിനു കുളിരായ്‌ മാറുമ്പോൾ

കവിതേ നീ പരമാർത്ഥപ്പൊരുളിൻ

കസവണിയിപ്പൂ മനതാരിൽ

നാടും നഗരവുമൊരുപോൽ ധർമ്മ-

ക്കൊടികളുയർത്തി നടന്നീടും

നാളുകളണയാൻ, സംസ്‌കാരത്തിൻ

കേളിയുണർത്തുക കവിതേ നീ.

കളവുരചെയ്യും നാവുകളരിയാൻ

കരുതിയിരിക്കുക നീ കവിതേ,

കാമപ്രേരിത നടനവിലാസം

കവിതേ വെട്ടിനിരത്തുക നീ.

Generated from archived content: poem4_mar.html Author: chandirur_divakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here