ചക്രം

ചന്ദനം ചാലിച്ചുചാർത്തിയതിന്മുഖ-

മെന്തൊരുചന്തം പൊൻപുലരീ

കുങ്കുമരാഗമണിഞ്ഞീടാൻ പുലർ-

സന്ധ്യ പടിഞ്ഞാറുവന്നെന്നോ!

നക്ഷത്രക്കണ്ണുമിനുക്കിയിരുട്ടിന്റെ

കൊത്തളം ശുദ്ധമാക്കീടാനായ്‌

അമ്പിളിക്കുത്തുവിളക്കുമാൻ ചന്ദ്രിക

മന്ദസ്‌മിതങ്ങൾ പൊഴിക്കുന്നോ!

വീണ്ടും പുലരിതൻപൊൻമുഖം കാണുവാൻ

സന്ധ്യ തപമിരിക്കുന്നേരം,

എന്നുമൊരേ മെഗാസീരിയൽമാതിരി

വന്നുപോകുന്നു ദിനരാത്രം.

Generated from archived content: poem2_june_05.html Author: chandirur_divakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English