തളിരിലത്തുമ്പത്തു
സൂര്യനെ ധ്യാനിക്കു-
മൊരു മഞ്ഞുതുളളിതൻ ജന്മം
ഒരുമാത്ര; പവനന്റെ കരലാളനമേറ്റു
തകരുന്നതാകിലും പുണ്യം!
ഉഷസ്സിൻ ഹിരണ്മയ
വർണ്ണോത്സവത്തിലീ-
യുദകകഥ ഗണ്യമല്ലെന്നാൽ
തുഹിനാർദ്രകണികയിൽ
സവിതാവുവിലയിച്ച-
നിമിഷം, അതെത്രയോ ധന്യം!
Generated from archived content: poem25_sep.html Author: cc_champakkara
Click this button or press Ctrl+G to toggle between Malayalam and English