പാതിരാത്രിയിൽ ശബ്‌ദംകേട്ട് ഞെട്ടിയുണർന്നു. ആരോ വീട്ടിനകത്തു കടന്നിട്ടുണ്ട്. പതുക്കെ മുറിയിൽ നിന്നു പുറത്തുകടന്ന് ഉമ്മറവാതിൽക്കലെത്തി. വാതിൽ തുറന്നുകിടക്കുന്നു. ലൈറ്റിടാൻ നോക്കിയപ്പോൾ മനസ്സിലായി. ഫ്യൂസ് ഊരിയിട്ടാണ് കടന്നിരിക്കുന്നത്. ഫോൺ കേബിളും മുറിഞ്ഞുകിടക്കുന്നു.
അവൻ ഇരുട്ടിലെവിടെയോ പതുങ്ങിയിരിക്കുന്നുണ്ട്; തീർച്ച. വർഷങ്ങളുടെ അധ്വാനം ഇൂ രാത്രിയോടെ അവസാനിക്കാൻ പോവുകയാണ്.
മകളുടെ വിവാഹം മുടങ്ങും. ഭാര്യയുടെ ആഭരണങ്ങൾ കള്ളൻ കൊണ്ടുപോകും. പാസ്‌ബുക്കുകളും ടി.വി.യും ഡി.വി.ഡിയും ഇ.സി.യും കൺമുമ്പിൽവച്ച് കടത്തിക്കൊണ്ടുപോവും. എല്ലാറ്റിനും പുറമെ, ചിലപ്പോൾ ജീവനും അപകടത്തിലാവും. എത്ര നേരമായി ഞാനീയിരുട്ടിൽ പരതി നോക്കുന്നു, നടക്കുന്നു? അവനെന്താണൊന്നു വന്നുകിട്ടാത്തത്?
Generated from archived content: story1_mar23_09.html Author: c_ganesh